ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു.

മാർഷൽ വിയാൻ സമ്മേഴ്സിന് 2011  ഫെബ്രുവരി മാസം ഇരുപത്തിനാലാം  തീയതിയിൽ കൊളോറാഡോയിലെ ബോൾഡറിൽ വച്ച് വെളിപ്പെടുത്തിയത് പ്രകാരം

ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു കാരണം ലോകം ഇന്ന് നേരിടാൻ പോകുന്നത് അതിന്റെ ഏറ്റവും വലിയ ദുരന്തങ്ങളാണ്, ഏറ്റവും ബുദ്ധിമുട്ടേറിയ വെല്ലുവിളികളാണ്.

മനുഷ്യകുലത്തിന്റെ തന്നെ അടിത്തറതോണ്ടാൻ ശക്തിയുള്ള ഒരു പ്രകൃതി ദുരന്തം ആണ് മനുഷ്യകുലം സൃഷ്ടിച്ചിരിക്കുന്നത്- ധാരാളം ഘടകങ്ങൾ ഉള്ള ഒരു ദുരന്തം; നിങ്ങളുടെ പ്രകൃതിയെ മാറ്റിമറിക്കുന്ന ഒരു ദുരന്തം; മണ്ണിനെ നശിപ്പിക്കുന്ന, നിങ്ങളുടെ പുഴകളെ വറ്റിവരണ്ടുന്ന, നിങ്ങളുടെ എല്ലാ വളർച്ചക്കും വിപുലീകരണത്തിനും അറുതിവരത്തുന്ന ദുരന്തം; ഒരു പരിധിയും ഇല്ലാതെ എത്രവേണമെങ്കിലും ചൂഷണം ചെയ്യാൻ പറ്റുന്ന ഒരു നിലക്കാത്ത അനുഗ്രഹമാണ് ഈ ലോകം എന്നത് പോലെ, നാളയെക്കുറിച്ചു ഒരു വിചാരവും ഇല്ലാതെ പതിറ്റാണ്ടുകളായി, നൂറ്റാണ്ടുകളായി ഈ ലോകത്തെ ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ഈ ദുരന്തം.

ഒപ്പം ദൈവം ആരംഭം കുറിച്ച ലോകത്തിലെ മതങ്ങൾ എല്ലാം തന്നെ പരസ്പരം വിരുദ്ധമായി നിലകൊള്ളുകയാണ്-ചിലപ്പോൾ അക്രമപരമായും, പലപ്പോഴും കഠിനമായും-പരസ്പരം വിരുദ്ധമായി നിലകൊള്ളുകയാണ്, മുൻഗണനക്കും അംഗീകാരത്തിനും മുതിരുകയും, പല സാഹചര്യങ്ങളിലും ദൈവത്തിന്റെ ഏക വെളിപാടും പ്രകടനവും ആണ് എന്നും, സ്വീകരിക്കേണ്ട ഏക മാർഗവും ഇതാണെന്നും അവകാശപ്പെടുകയും ചെയുന്നു.

ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു കാരണം  മനുഷ്യകുലം ഈ ലോകത്തെ കൊള്ളയടിച്ചിരിക്കുന്നതിനാൽ അത് ഇന്ന് നേരിടുന്ന തകർച്ച  വൻ നഷ്ടത്തിലേക്കും കലാപത്തിലേക്കും നയിക്കാവുന്നതാണ്.

ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു കാരണം മതങ്ങൾ തമ്മിൽ ഒരുമ കണ്ടെത്താൻ സാധിക്കാതെ പോയിരിക്കുന്നു ചുരുക്കം ചില സംഘടനകളും സ്ഥാപനങ്ങളും ഒഴികെ.

ഒരു ലോക കൂട്ടായ്മ രൂപപെടുവാൻ ഇടയാകും വിധം ആളുകളുടെ ഗോത്ര ആദികാരങ്ങൾ ബന്ധിക്കുവാൻ അവ പരാജയപ്പെട്ടിരിക്കുന്നു- തങ്ങളുടെ തൊട്ടടുത്തുള്ള കൂട്ടങ്ങളെയും, തങ്ങളുടെ പ്രാദേശിക സ്വത്വത്തെയും, തങ്ങളുടെ തനതായ സംസ്കാരത്തെയും ആചാരങ്ങളും മറികടക്കാനും ഒരു ലോക കൂട്ടായ്മയായി മാറുവാനും.

ഇത് മനുഷ്യവംശത്തിന്റെ പരിണാമമാണ്, മഹത്തായ വൈവിധ്യത്തിൽ നിന്നും ഉള്ള സാംസ്‌കാരിക പ്രകടനത്തിന്റെ പരിണാമം പക്ഷെ ആളുകൾക്ക് ജീവിക്കുവാനും, സംവാദിക്കുവാനും തങ്ങളുടെ സ്രഷ്ടികൾ പരസ്പരം പങ്കുവെക്കുവാനും ഇടയാക്കുകയും ചെയുന്നു.

ലോകത്തിനായുള്ള അവസാനത്തെ  മഹത്തായ സന്ദേശം അവസാനത്തെ  പ്രവാചകൻ നൽകിയിരിക്കുന്നു എന്ന് വാദിക്കുന്നവർ ഉണ്ടെകിലും ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു. പക്ഷെ എന്ത് വ്യക്തിക്കാണ് ഇത് പറയാൻ സാധിക്കുക? ദൈവത്തിന്റെ സന്ദേശവാഹകർക്കു പോലും ഇത്തരം അവകാശങ്ങൾ ഉന്നയിക്കാൻ സാധിക്കില്ല.

കാരണം ദൈവം ആശയവിനിമയം ചെയുന്നത് ദൈവം ഇച്ഛിക്കുമ്പോഴാണ് മാത്രമല്ല അത് മനുഷ്യന്റെ ധാരണകൾക്കും വിശ്വാസങ്ങൾക്കും വിധേയമല്ല. എത്രമാത്രം അഹന്തയാണ് സർവ്വപ്രപഞ്ചത്തിന്റെയും സ്രഷ്ടാവ് മനുഷ്യന്റെ അനുമാനത്തിനും താക്കീതുകൾക്കും തടസപ്പെടും എന്ന് കരുതുന്നത്.

അതിനാൽ ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു കാരണം നിങ്ങളുടെ ജീവിതത്തിലും ഈ ലോകത്തിലും ഈ ലോകത്തിനു പുറമെ   ജീവന്റെ ഒരു മഹാ കൂട്ടായ്മയിലും ഉള്ള ദൈവീക ശക്തിയെക്കുറിച്ചും സാന്നിധ്യത്തെക്കുറിച്ചും നിങ്ങളുടെ ധാരണകൾക്ക് ഒരു വലിയ തിരുത്തു വരേണ്ടത് ആവശ്യമാണ്.

മനുഷ്യവംശം ബഹിരാകാശത്തിന്റെ ഉമ്മറപ്പടിയിലാണ് നില്ക്കുന്നത്, ജീവന്റെ ഒരു മഹാകൂട്ടായ്മയുമായി ഏറ്റുമുട്ടേണ്ട ഒരു ഉമ്മറപ്പടിയിൽ-മനുഷ്യകുലം ഇതിനുമുൻപ് നേരിട്ട മറ്റെന്തിനേക്കാളും വളരെ അധികം സങ്കീർണവും, ആവശ്യപ്പെടുന്നതും, വെല്ലുവിളിനിറഞ്ഞതുമായ ഒരു മഹാകൂട്ടായ്മ.

ഒരു തരത്തിൽ പറഞ്ഞാൽ തീർത്തും യുവാവായ മനുഷ്യവംശം മുതിർന്നവരുടെ ലോകത്തിലേക്കു തീർച്ചയായും മൊത്തം അനുമാനങ്ങളും സ്വയം പ്രാധാന്യം കൽപിച്ചും മുതിർന്നവരുടെ ഈ ലോകത്തിലെ യാഥാർഥ്യങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ചും അറിവില്ലാതെയും അതേസമയം അപകടകരമാം വിധം നിഷ്കളങ്കവുമായി കടന്നു വഴികയാണ്.

മനുഷ്യനാഗരികതയുടെ നിർമാണത്തിനായി നൽകപ്പെട്ട ലോകത്തിലെ മതങ്ങൾ ഒരിക്കലും മനുഷ്യവംശത്തെ മഹാകൂട്ടായ്മയിലേക്കു തയ്യാറാക്കുവാൻ രൂപപെട്ടവയല്ല. അതല്ലായിരുന്നു അവയുടെ ഉദ്ദേശവും ലക്ഷ്യവും എന്ന് തിരിച്ചറിയുക.

പക്ഷെ ഇപ്പോൾ പരിണാമത്തിന്റെ  പുരോഗതിയും പ്രക്രിയയും മനുഷ്യവംശത്തെ ഈ വലിയ സംഭവത്തിന്റെ ഉമ്മറപ്പടിയിൽ എത്തിച്ചിരിക്കുകയാണ്. വിഭവങ്ങളുടെ ക്ഷാമവും,ഉയർന്നു വരുന്ന ജനസംഖ്യയും ഉള്ള ഒരു ലോകത്തു ജീവിക്കുന്ന നിങ്ങൾ ഈ യാഥാർഥ്യവും നേരിടേണ്ടതായുണ്ട്, ജീവന്റെ ഈ മഹാകൂട്ടായ്മ നൽകുന്ന വെല്ലുവിളികളും അവസരങ്ങളും നേരിടുക എന്ന യാഥാർഥ്യം.

നിങ്ങളുടെ ഭയങ്ങൾക്കും, ആകുലതകൾക്കും, തിരസ്കരണത്തിനും, ഒഴിഞ്ഞുമാറലിനും അപ്പുറം വരാൻ പോകുന്ന മാറ്റത്തിന്റെ മഹതിരമാലകളും മനുഷ്യവംശത്തിന്റെ പ്രപഞ്ചത്തിലെ മറ്റു ജീവനുകളുമായുള്ള കണ്ടുമുട്ടലും ആണ് രണ്ടു മഹാസംഭവങ്ങൾ എന്ന് കാണാൻ സാധിക്കും, മനുഷ്യവംശത്തെ സഹകരണത്തിലേക്കു നയിക്കാനും ഒരു പ്രവർത്തനനിരതവും ന്യായവർത്തിയുമായ ഒരു  ലോക വ്യവസ്ഥിതിയും, ലോക സ്ഥായിത്വവും മുൻപ് ഒരിക്കലും  ഉണ്ടാകാത്ത രീതിയിൽ കെട്ടിപ്പടുക്കാനും ഉള്ള രണ്ടു വലിയ പ്രചോദനങ്ങൾ.

ഈ സ്ഥിരത അടിച്ചമർത്തുന്ന ഒരു ഭരണത്തിന് കീഴിൽ പറ്റില്ല അങ്ങനെയെങ്കിൽ അത് നിലനിൽക്കില്ല. വലിയ ആവശ്യകതയുടെ ഘട്ടത്തിൽ ആണ് ഇപ്പോൾ ഇത് സൃഷ്ടിക്കപ്പെടുന്നത്. പരസ്പരം പോരാടുകയും മത്സരിക്കുകയും ചെയുന്ന രാഷ്ട്രങ്ങൾ ലോകത്തെ കൂടുതൽ വേഗത്തിൽ ക്ഷയിപ്പിക്കുകയേയുള്ളു. പരിസ്ഥിതിയും കാലാവസത്തേയും മാറുമ്പോൾ, നിലനിൽക്കണമെങ്കിൽ അതോടൊപ്പം ജനങ്ങളെ സംരക്ഷിക്കണമെങ്കിൽ  രാഷ്ട്രങ്ങൾ തമ്മിൽ സഹകരിച്ചേ പറ്റുകയുള്ളു.

ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ തിരിച്ചറിയാൻ സാധിക്കാത്തവിധം തങ്ങളുടേതായ ആഗ്രഹങ്ങളിലും, ഭയങ്ങളിലും, ഭാവനകളിലും അതിന്റെ സ്രഷ്ടികളിലും അകമഴിഞ്ഞ അഭിനിവേശങ്ങളിലും മുഴുകിയിരിക്കുന്ന ആധുനിക മനസിന്റെ അടുക്കലേക്കു തീർത്തതും സാധാരണവും, പ്രാഥമികവുമായ തലത്തിലുള്ള ജീവിതം നല്കപ്പെടുകയാണ്.

നിങ്ങളുടെ പരിസ്ഥിതിയെ നിങ്ങൾ നശിപ്പിച്ചാൽ അത് നിങ്ങളെ തകർത്തു  കളയും.അത് നിങ്ങൾക്കെതിരെ പ്രവർത്തിക്കും. നിങ്ങൾ പരസ്പരം പോരാടിയാൽ യുദ്ധം നിലനിൽക്കും. നിങ്ങളുടെ പഴയ ദുരിതങ്ങൾ തലയുതിർക്കുകയും പുതിയവ സ്ഥാപിക്കപ്പെടുകയും ചെയ്യും.

ലോകത്തിനു ഒരു പുതിയ വെളിപാട് ആവശ്യമാണ്. കാരണം ക്രിസ്തുമതത്തിനു ലോകത്തെ രക്ഷിക്കാൻ സാധിക്കില്ല. ഇസ്ലാമിന് ലോകത്തെ രക്ഷിക്കാൻ സാധിക്കില്ല. ബുദ്ധമതത്തിനും ഹൈദവമതത്തിനും ലോകത്തെ രക്ഷിക്കാൻ സാധിക്കില്ല. യഹൂദ മതം ഒരിക്കലും  ലോകത്തെ രക്ഷിക്കാൻ വേണ്ടി രൂപപെട്ടതല്ല.

വളരെ അധികം പരസ്പരം ആശ്രയപ്പെട്ടിരിക്കുന്നതും ആന്തരികമായ താളപ്പിഴകളും ബാഹ്യശക്തികളുടെ കടന്നുകയറ്റത്തിനും മുമ്പിൽ വളരെ ദുർബലവും ബലഹീനവുമായ ഒരു ലോക കൂട്ടായ്മ ആണ് നമുക്കുള്ളത്  എന്നിരിക്കെ വളർച്ച പ്രാപിക്കുവാനുള്ള മനുഷ്യവംശത്തിന്റെ അവസരമാണിത്.

എല്ലാ രാഷ്ട്രങ്ങളിലും ഉള്ള ജനങ്ങൾക്കുള്ള ഒരു മനംമാറ്റത്തിനുള്ള സമയമാണ് ഇത്. ഈ അവസ്ഥയുടെ യാഥാർഥ്യത്തെ തിരിച്ചറിയുക.വരാൻ പോകുന്ന മാറ്റത്തിന്റെ മഹതിരമാലകൾക്കു മനുഷ്യരാശിയുടെ കെട്ടുറപ്പിനെ ബാധിക്കാനും തകർക്കാനും ഉള്ള ശക്തിയുണ്ട് എന്ന് മനസിലാക്കുക.

ദൈവത്തിനു വീണ്ടും സംസാരിക്കാനുള്ള സമയം ആയിരിക്കുന്നു. ദൈവത്തിനു ഇതറിയാം തീർച്ചയായും പക്ഷെ ചില ആളുകളെ ഇത് തിരിച്ചറിയുന്നുള്ളു.

ധാരാളം ആളുകൾ പഴയകാല പ്രവചനങ്ങളുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുയായാണ്.അവർ ഇമാമിന്റെയോ, മൈത്രേയയുടെയോ, യേശുവിന്റെയോ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. പക്ഷെ അവരാരും മടങ്ങി  വഴില്ല. പക്ഷെ ഇത്തരം പദവികളും അധികാരങ്ങളും അവകാശപ്പെട്ടു കൊണ്ട്  വരാൻ പോകുന്നത് മനുഷ്യന്റെ ഇത്തരം പ്രതീക്ഷകളും പോഴത്തരങ്ങളും മുതലാക്കാനായി ‘മഹാ കൂട്ടായ്മയിൽ’ നിന്നുള്ള യാതൊരു ആത്മീയ ജ്ഞാനവും ആത്മീയ ശക്തികളും ഇല്ലാത്തവരായിരിക്കും.

ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു. സത്യസന്ധമായി ഇതിന്റെ ആവശ്യം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിന്, കുടുംബത്തിന്, സമൂഹത്തിന്, രാജ്യത്തിന്, രാജ്യങ്ങൾക്കിടയിലും ഇതിന്റെ ആവശ്യകത നിങ്ങൾക്ക് തിരിരിച്ചറിയാൻ സാധിക്കുകയാണെങ്കിൽ ഒരു പുതിയ വെളിപാട് ആവശ്യമാണെന്നും നിങ്ങൾ ജീവിക്കുന്നത് ഒരു വെളിപാടിന്റെ സമയത്താണെന്നും കാണാൻ സാധിക്കും.

പക്ഷെ ഇവിടെ നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായിരിക്കണം. ദൈവം നിങ്ങൾക്ക് വിശ്വസിക്കാൻ ഒരു മഹാശക്തിമാനെയോ അല്ലെകിൽ കർക്കശമായി പാലിച്ചില്ലെങ്കിൽ ശിക്ഷിക്കപെടുമെന്ന ഭീഷണിയുമായി  ഒരു ഭയങ്കര സിദ്ധതമോ അല്ല നൽകിയിരിക്കുന്നത്. ദൈവം നിങ്ങളോടു ഒരു ഗുരുവിനെ പിന്തുടരാനും അല്ല ആവശ്യപ്പെടുന്നത്.

ദൈവം നിങ്ങളോടു ഒരു ദൈവശാസ്ത്രമോ തത്വശാസ്ത്രമോ വിശ്വസിക്കാനും  അല്ല ആവശ്യപ്പെടുന്നത്.

മറിച്ചു ദൈവം പരമജ്ഞാനത്തിന്റെ ശക്തി വ്യക്തികളിലേക്കു കൊണ്ടുവരികെയാണ്, ഈ ശക്തി മുഖതാരം ലോകത്തെ സേവിക്കാനുള്ള ഉത്തരവാദിത്തവും. പരസ്പരം യോജിപ്പില്ലാതെ പോരടിക്കാൻ ഒരു പുതിയ ആശയവും അല്ല ദൈവം നൽകുന്നത്. ഇത് നിങ്ങൾക്ക് നല്കാൻ പോകുന്നത് കൂടുതൽ അടിസ്ഥാനപരമായ ഒന്നാണ്, വലിയ വിപത്തും മാറ്റവും നേരിടാൻ പോകുന്ന ഒരു ലോക കൂട്ടായ്മക്ക് നല്കാൻ പറ്റുന്ന  ഒന്ന്.

ഇത് വളരെ പുരോഗമനപരമായ വെളിപാടാണ്. ഇത് ഇപ്പോൾ നൽകിയിരിക്കുന്നത് സാധാരണ കഥകളുടെയോ ചെറുകഥകളുടെയോ രൂപത്തിലല്ല, പ്രബോധനങ്ങളുടെ രൂപത്തിൽ അല്ല, ഇടയലേഖനപരമായ ചിത്രങ്ങളുടെ രൂപത്തിലല്ല, അല്ലെങ്കിൽ രഹസ്യ വ്യക്തിതങ്ങളിലൂടെയുള്ള  ആത്മീയ പ്രകാശനം വാഗ്ദാനം ചെയ്തതല്ല, പക്ഷെ ആളുകളെ ഒരു തിരിച്ചറിയലിന്റെയും സ്ഥിതിയിലേക്കും ഉത്തരവാദിത്തത്തിലേക്കും കൊണ്ടുവരുന്നു, തന്നോടുതന്നെ മാത്രമല്ല, മുഴുവൻ മനുഷ്യനാഗരികതയെയും രക്ഷിക്കുവാൻ തന്നെയും വേണ്ടി.

തുടക്കത്തിൽ ആളുകൾക്ക് ഇത് മനസിലാക്കാൻ സാധിക്കില്ല കാരണം മനുഷ്യരാശി നേരിടുന്ന വലിയ വിപത്തും തിരിച്ചറിയുവാൻ അവർക്കു സാധിക്കുന്നില്ല. അവർ കരുതുന്നത് ജീവിതം മുമ്പത്തെപ്പോലെ തന്നെയായിരിക്കും എന്നാണ് ഒരു പക്ഷെ കുറച്ചും കൂടി പ്രയാസമേറിയതു,അനിശ്ചിതത്ത്വം നിറഞ്ഞത്‌, പ്രശ്നഭരിതമായത്.

പക്ഷെ അവർ തിരിച്ചറിയുന്നില്ല അവർ പുതിയ ലോകത്താണ് ജീവിക്കുന്നതെന്ന്, പരിചിതമല്ലാത്ത വിധം മാറ്റപ്പെട്ട ഒരു ലോകം, തങ്ങൾ വളർന്നു വന്നതോ തങ്ങളുടെ മാതാപിതാക്കളോ പൂർവികാരോ ജീവിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു ലോകം. പരമജ്ഞാനത്തിന്റെ പരിരക്ഷണമില്ലാതെ അവർ ഈ ലോകത്തിൽ ഒറ്റപെട്ടു പോകും എന്ന് അവർ തിരിച്ചറിയുന്നില്ല, കൂടുതൽ കൂടുതൽ കലുഷിതവും അനിശ്ചിതത്വവുംനിറഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ.

ഒരു ഘട്ടത്തിൽ എത്തുമ്പോൾ നിങ്ങൾക്ക് ഇതിൽ നിന്നും ഒളിച്ചോടാൻ സാധിക്കാതെ വരും. തിരസ്കരണത്തിന്റെയും മനോരഥസൃഷ്ടികളുടെയും ഒരു തലത്തിൽ ജീവിച്ചു കൊണ്ട് സ്വന്തം സംസ്കാരത്തെയോ രാജ്യത്തെയോ സംഘടനകളെയോ കുറ്റപെടുത്തികൊണ്ടും വിരോധം വെച്ച് പുലർത്തികൊണ്ടും നിങ്ങൾക്ക് ജീവിക്കാൻ സാധിക്കാതെ വരും.

ഒരു തിരിച്ചറിയൽ ആവശ്യമാണ്. എത്ര പെട്ടന്ന് ഈ തിരിച്ചറിയൽ സംഭവിക്കുന്നുവോ അത്രയും പെട്ടന്ന് തങ്ങളുടെ ജീവിതത്തിന്റെ ഒരു കണക്കെടുപ്പ് ആളുകൾ ആരംഭിക്കും.

പക്ഷെ നിങ്ങളുടെ തീരുമാനങ്ങളെ എന്ത് നിർണ്ണയിക്കുമെന്നും സ്വാധീനിക്കുമെന്നും അനുസരിച്ചാണ് മനുഷ്യവംശം നയിക്കപ്പെടുക. നിങ്ങൾ ഒരു രാഷ്ട്രത്തലവൻ ആണെകിലും നഗരത്തിനു പുറത്തു ജീവിക്കുന്ന ഒരു പാവപെട്ട മനുഷ്യനാണെങ്കിലും എന്താണ് നിങ്ങളുടെ തീരുമാനങ്ങളെ അറിയിക്കുന്നതെന്നും നിങ്ങള്ക്ക് നിങ്ങളിൽ തന്നെയും മറ്റുള്ളവരിലും എന്ത് കാണാനും കേൾക്കാനും സാധിക്കുന്നു എന്നതും  വരാൻ പോകുന്ന മാറ്റത്തിന്റെ മഹതിരമാലകളെ നേരിടുന്നതിൽ നിർണായകമായ ഘടകമാണ് ഒപ്പം നിങ്ങളുടെ സാഹചര്യങ്ങൾ എത്രമാത്രം ബുദ്ധിമുട്ടേറിയതായാലും നിങ്ങൾ എത്രമാത്രം അളവിൽ ജ്ഞാനം വച്ച് പുലർത്തും എന്നതും.

ദൈവം മനുഷ്യവംശത്തിനു നൽകുന്നത് അതിനു തന്നെ ആവശ്യമാണ് എന്ന് അറിവില്ലാത്ത ഒന്നാണ്, ഒരു പ്രധാന മൂലകം , അവശേഷിക്കുന്ന ആ അംശം ദൈവത്തിനു മാത്രം നല്കാൻ സാധിക്കുന്നതായ ഭാഗം, ശക്തി, ദർശനം അതാണ് ദൈവം നൽകുന്നത്.

ഇതില്ലാതെ നിങ്ങളുടെ സാങ്കേതികവിദ്യ നിങ്ങളെ രക്ഷിക്കില്ല. നിങ്ങളുടെ സാമർഥ്യത  നിങ്ങളെ രക്ഷിക്കില്ല.നിങ്ങളുടെ തിരസ്കരണമോ ഒരുവാക്കലോ നിങ്ങളെ രക്ഷിക്കില്ല. ഭാഗ്യം നിങ്ങളെ രക്ഷിക്കില്ല. നിങ്ങളുടെ വിനോദങ്ങളിലും മറ്റും മുഴുകിയുള്ള ജീവിതം നിങ്ങളെ രക്ഷിക്കില്ല. അതിനാൽ ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു.

ഈ സന്ദേശം വളരെ സത്യസന്ധമാണ്. ആളുകൾ ഒരുപക്ഷെ ഇതിൽ നിന്നും ഓടിയകലാൻ  മാത്രം സത്യസന്ധമാണ്. ഒരു പക്ഷെ ഇത് ആദ്യം നൽകപ്പെടുന്ന ആൾക്ക് പോലും സംശയം ജനിപ്പിക്കും വിധം സത്യസന്ധമാണ്. ഇത് വളരെ സത്യസന്ധമാണ്‌ കാരണം ഇത് നിങ്ങളിൽ നിന്നും ഈ സത്യസന്ധത ചോദിക്കുന്നു.

ദൈവം നിങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത് ആയിരിക്കുവാനും നിങ്ങളുടെ ലോക ജീവിതത്തിന്റെ ഫലമായ നിങ്ങളിലെ ആ ഭാഗത്തെ കൈകാര്യം ചെയ്യുവാനും ഇത് ആവശ്യപെടുന്നു. വലിയ ഒരു ആവശ്യകതയാണ് ഉന്നയിക്കുന്നത് പക്ഷെ ക്ഷാമം നേരിടുന്ന ഒരു ലോകത്തെയും മഹാകൂട്ടായ്മയിലെ യാഥാർഥ്യങ്ങളെയും നിങ്ങൾ നേരിടാൻ പോകുന്നതെങ്കിൽ ഇത് വളരെ ന്യായമായ ആവശ്യകതെയാണ് കാരണം ഇവിടെ നിങ്ങളുടെ കുട്ടിത്തത്തിനും വിഡ്ഢിത്തരത്തിനും വലിയ വില കൊടുക്കേണ്ടി വരും.

ലോകം മാറിയിരിക്കുന്നു. ദൈവം നൽകിയ മഹാ വെളിപാടുകൾ അവയുടെ പുതിയ ഭാവഭേദങ്ങൾ സ്വീകരിക്കാൻ സജ്ജമായിരിക്കുന്നു. അവയെ പുനസ്ഥാപിക്കുവാൻ അല്ല മറിച്ചു അവയെ ഉയർത്തുവാനും, ശുദ്ധീകരിക്കുവാനും , പരസ്പരം ഐക്യം നിലനിർത്തുവാനും ആണ്. ഇവയെല്ലാം പരമജ്ഞാനത്തിലേക്കുള്ള വഴികളാണ് എന്നറിയുക. അതാണ് അവ യഥാർത്ഥത്തിൽ.

അവയെല്ലാം മറ്റൊന്നായി  അധികാരവും ആധിപത്യവും അഭിലഷിക്കുന്ന ബഹരണകൂടങ്ങളും,വ്യക്തികളും,പ്രസ്ഥാനങ്ങളും മാറ്റി. അവയുടെയുടെ യഥാർത്ഥ ഉദ്ദേശ്യവും അന്തസത്തെയും തിരിച്ചറിയാൻ പ്രയാസമേറത്തക്ക വിധം തദ്ദേശ കാഴ്ചപ്പാടുകൾക്കും  സംസ്കാരങ്ങൾക്കും  പൈതൃകങ്ങൾക്കും അനുസൃതമായി മാറ്റപ്പെട്ടു.

ഇത് ആളുകളെ യഥാർത്ഥ ആത്മീയതയുടെ അന്തസത്തയിലേക്കു മടക്കി കൊണ്ടുവരാൻ ആണ്, അതായതു ആളുകളിൽ നിക്ഷിപ്തമായിരിക്കുന്ന പരമജ്ഞാനത്തിന്റെ ശക്തിയിലേക്കും സാന്നിധ്യത്തിലേക്കും. ആളുകളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന മഹത്തായ ബുദ്ധിവൈഭവം, അത് കൂട്ടായ്മകളിലും, ദേശങ്ങളിലുള്ള ജനങ്ങളിലും പ്രവർത്തിക്കുകയും, സ്വാതന്ത്രയും, ഉത്തരവാദിത്വവും, ക്ഷമയും, പ്രയത്‌നങ്ങളും, പ്രവർത്തികളും, സഹകരണങ്ങളും, തിരിച്ചറിയപെടലുകളും പിന്തുണക്കുകയും ചെയുന്നു.

ഇത് ഇനി വെറും ഒരു തിരഞ്ഞെടുക്കൽ മാത്രമല്ല കാരണം നിങ്ങൾ ഇനി നേരിടാൻ പോകുന്ന ലോകം വളരെ പ്രയാസമേറിയതും വളരെ അധികം ആവശ്യപെടുന്നതുമായിരിക്കും. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങൾക്കും മറ്റുള്ളവർക്കും വളരെ നിർണായകമായിരിക്കും.

മാറ്റത്തിന്റ മഹതിരമാലകൾക്കു മുൻപിൽ നിങ്ങള്ക്ക് പിള്ളകളിച്ചു നടക്കാൻ ഒക്കുകയില. നിങ്ങൾ മഹാകുട്ടായ്മയുടെ മട്ടുപ്പാവിലാണ് നില്കുന്നത്. ദൈവത്തിനു മാത്രമേ ഈ രണ്ടു യാഥാർഥ്യങ്ങൾക്കായി നിങ്ങളെ തയ്യാറാക്കാൻ പറ്റുകയുള്ളു. ദൈവം ഇതിനു ആവശ്യമായ കാര്യങ്ങൾ നൽകുകയും ചെയ്തിരിക്കുന്നു.

ലോകത്തിനു എന്താണോ ആവശ്യമായുള്ളത് അതാണ് ദൈവം നൽകുന്നത് പക്ഷെ ആളുകൾക്ക് അത് കാണാൻ സാധിക്കുന്നില്ല. അവർക്കു ഒരു പോരാളിയായ നേതാവിനെ ആണ് വേണ്ടത്. അവർക്കു ഒരു പട്ടാള ശക്തിയെ ആണ് വേണ്ടത്. അവർക്കു ഒരു ബറാബാസിനെ ആണ് വേണ്ടത് യേശുവിനെ അല്ല.  ദേശങ്ങളുടെ കർത്താവിനെ ആണ് വേണ്ടത് സ്വർഗങ്ങളുടെ കർത്താവിനെ അല്ല. അവർക്കു ഭൗതികമായ ശക്തിയും ഭൗതികമായ തീർപ്പാക്കലുകളും ആണ് വേണ്ടത്. അവർക്ക് അവരുടെ പ്രശ്നങ്ങളുടെ  പരിഹാരം ആണ് വേണ്ടത്. അവർക്ക് എല്ലാ നിയന്ത്രണങ്ങളും വിട്ടുകൊടുത്തു ഉത്തരവാദിത്തം എന്ന അനുഗ്രഹത്തിൽ നിന്നും ഒഴിഞ്ഞുമാറണം.

ഈ പുതിയ സന്ദേശത്തിന്റെയും അത്ഭുതം എന്നത് എല്ലാ വെളിപാടുകളുടെയും അത്ഭുതമാണ്

വ്യക്തിപരമായ വെളിപാടിന്റെ അത്ഭുതമാണത്. വ്യക്തിപരമായ വിടുതലിന്റെ അത്ഭുതമാണത്. ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ  സമൂഹത്തിനും മറ്റുള്ളവർക്കുമായുള്ള ഉത്തരവാദിത്തത്തിന്റെയും സംഭാവനയുടെയും അത്ഭുതമാണ്. ഇത് നൽകുക എന്നതിന്റെ അത്ഭുതമാണ്. ക്ഷമയുടെ അത്ഭുതമാണ്.  ഇത് നിങ്ങളുടെ ബുദ്ധിക്ക് ഉൾകൊള്ളാൻ  കഴിയാത്ത വിധം പരസ്പരം ആഴത്തിൽ മാനസിലാകുന്നതിന്റെ അത്ഭുതമാണ്. ഇത് നിങ്ങളുടെ  സത്യമായ യാഥാർഥ്യം കലുഷിതവും താല്കാലികവുമായ ലോകത്തിൽ പ്രകടമാകുന്നതിന്റെ അത്ഭുതമാണ്.

എന്താണ് നിങ്ങളുടെ തീരുമാനങ്ങളെ അറിയിക്കുക എന്നതായിരിക്കും അന്തിമഫലം തീരുമാനിക്കുന്നത്. ദൈവം നിങ്ങൾക്ക് ഒരു ശബ്ദവും മനഃസാക്ഷിയും നൽകിയിരിക്കുന്നു. പക്ഷെ അത് നിങ്ങളുടെ ശബ്ദമോ manasakshiyo അല്ല. മറിച് ഒരു മഹത്തായ ശബ്ദത്തിന്റെയും മനഃസാക്ഷിയുടെയും ഭാഗമാണത്.

ദൈവം ലോകത്തെയോ ഇവിടുത്തെ കാലാവസത്തെയോ ഭരിക്കുകയല്ല ചെയ്യുന്നത്. ദൈവം അല്ല നിങ്ങളുടെ ദുരന്തങ്ങളുടെയും, ചുഴുള്ളിക്കറ്റുകളുടെയും വെള്ളപൊക്കത്തിന്റെയും ഭൂകമ്പങ്ങളുടെയും സ്രോതസ്സ്. അതെല്ലാം  പ്രകൃതിയുടെ പ്രവർത്തനങ്ങളാണ്.

നിങ്ങളെ ദൈവം പ്രയാസമേറിയതും അപ്രതീക്ഷിതവും സുന്ദരവും  ആയ ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത് പരമജ്ഞാനത്തിന്റെ ശക്തി വീണ്ടെടുക്കാനും ആ ശക്തിയുടെ ബലത്തിൽ നിങ്ങളുടെ പ്രകൃതിക്കു യോജിച്ച രീതിയിൽ എവിടെയാണോ നിങ്ങളുടെ സംഭാവനകൾക്ക് ഏറ്റവും സ്വാധീനം ചെലുത്താനുതകുന്നത് അവിടെ നൽകുവാനും ആണ്.

തീർച്ചയായും ഇവയെല്ലാം മനുഷ്യ ചിന്താഗതിയെ മറികടക്കുന്നവയാണ് കാരണം സൃഷ്ടിയുടെ സ്വർഗ്ഗത്തിന്റെയോ പ്രവർത്തനം പൂർണമായും ഉൾകൊള്ളാൻ നിങ്ങൾക്കു ഒരിക്കലും സാധിക്കുകയില്ല. അത് ഭൗതിക തലത്തെയും മറികടന്നു പോകുന്നവയാണ്. അതിന്റെ വ്യാപ്തി വളരെ ബ്രഹത്തായതിനാൽ അത് പൂർണമായും ഉൾകൊള്ളാനും അതിന്റെ അർഥം ഗ്രഹിക്കുവാനും ഒരു വംശത്തിനു ഇതുവരെ ഒരിക്കലും സാധിച്ചിട്ടില്ല.

ഇവിടെ പ്രായോഗികവും ആത്മീയവുമായ തലങ്ങൾ ഒന്നിക്കണം. ഇവിടെ ആന്തരികവും ബാഹ്യവും തലങ്ങളിൽ ഒരു അത്യാവശ്യ ബന്ധം ഉണ്ടാകണം. ഇവിടെ മനസിനെ ഭരിക്കുന്നത് ഒരു മഹത്തായ ബുദ്ധി  ആയിരിക്കണം എങ്കിലേ ഗ്രഹണശക്തിയുടെ മികവാർന്ന സാദ്ധ്യതകൾ വിവേകപൂർവം ഉപയോഗിക്കുവാനും പ്രയോഗിക്കുവാനും കഴിയുകയുള്ളു.  ഇവിടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് കാര്യങ്ങളിൽ ചിട്ടയും ക്രമവും പാലിക്കാൻ വേണ്ടി മാത്രമല്ല മറിച് എപ്രകാരം തങ്ങൾക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ മനുഷ്യകുടുംബത്തിന് താങ്ങായി വിനിയോഗിക്കാം എന്ന് കണ്ടറിയുവാനും ആയിരിക്കണം.

ഭാവിയിൽ നിങ്ങള്ക്ക് ലോകത്തെ വളരെ ആർദ്രതയോടെ വീക്ഷിക്കേണ്ടി വരും.വൻതോതിലുള്ള പരാജയങ്ങളും നഷ്ടങ്ങളും നിങ്ങൾ കാണും. നിങ്ങൾ വലിയ വിഡ്ഢിത്തരങ്ങളും അവയിലുള്ള തുടർച്ചയായ ഇഴകിച്ചേരലും കൂടുതൽ വ്യാപകമാകുന്നത് നിങ്ങൾ കാണും.

നിങ്ങൾ ക്ഷമിക്കുകയും ആർദ്രതയോടെ ഈ ലോകത്തെ നോക്കുകയും ചെയ്യണം. നിങ്ങക്ക് ഇതിൽ നിന്നും വിട്ടു മാറാൻ സാധിക്കില്ല, നിങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജീവിത ഉദ്ദേശ്യവും ലക്ഷ്യവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ ലക്‌ഷ്യം ഉള്ളിലെ സമാധാനം അല്ല. നിങ്ങളുടെ ലക്‌ഷ്യം സംഭാവന ആയിരിക്കണം. മഹാന്മാരായ വിശുദ്ധാല്മകൾപോലും ഇത് തിരിച്ചറിയുന്നതിനൊപ്പം തങ്ങളാൽ കഴിയും വിധം പഠിപ്പിക്കുവാനും സംഭാവന ചെയ്യുവാനും ലോകത്തിലേക്ക് അയക്കപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ എല്ലാ നേട്ടങ്ങളും ആത്മീയമായ നേട്ടങ്ങൾ പോലും സംഭാവനക്കായി വിനിയോഗിക്കണം,നിങ്ങള്ക്ക് ചുറ്റുമുള്ള ആളുകളുടെ ഭാരം കുറക്കുന്നതിന് വേണ്ടി വിനിയോഗിക്കണം, ആളുകളെ ഉത്തേജിപ്പിക്കുവാനും തങ്ങളുടെ സ്രോതസിന്റെ ശക്തിയിലേക്കും സാന്നിധ്യത്തിലേക്കും തങ്ങളുടെ ദൈവീകമായ ബന്ധത്തിലേക്കും  തിരിച്ചുവരാനും ആളുകളെ പ്രചോദിപ്പിക്കുവാനും വിശ്വാസങ്ങളോ, രൂപങ്ങളോ, വ്യക്തിപ്രഭാവങ്ങളോ, ആകൃതികളോ എന്ത് തന്നെ ആണെകിലും ഉപയോഗിക്കണം.

എന്താണ് ഇവിടെ ഏറ്റവും അത്യാവശ്യവും സുപ്രധാനവും എന്നാൽ നിങ്ങൾ രണ്ടു മനസ്സുകളിലാണ് ജീവിക്കുന്നത് എന്ന തിരിച്ചറിവും അതിനായുള്ള ഉദ്യമവും ആണ്-നിങ്ങളുടെ ലോക മനസ്സും നിങ്ങളുടെ പരമജ്ഞാനം എന്ന ആഴത്തിലുള്ള മനസ്സും.

ഇത് എല്ലാവർക്കും ഉള്ളതാണ്,അല്ലാതെ ഏതെങ്കിലും ഒരു ഗോത്രത്തിനോ സമൂഹത്തിനോ ചരിത്രത്തിലെ ഒരു സമയത്തിനോ അല്ലെങ്കിൽ മനുഷ്യവംശത്തിന്റെ ലോകത്തിലെ സാന്നിധ്യത്തിന്റെ നീണ്ട കഥയിലെ ഒരു പ്രത്യേക അധ്യായത്തിനോ വേണ്ടി മാത്രമല്ല.

ദൈവം ഇപ്പോൾ വീണ്ടും സംസാരിച്ചിരിക്കുന്നതു മഹാകാര്യങ്ങളെ കുറിച്ചാണ്- സാധാരണ കാര്യങ്ങൾക്കപ്പുറവും എന്നാൽ തീർത്തും സാധാരണവും സുപ്രധാനവുമായ കാര്യങ്ങൾ. ദൈവം  സംസാരിച്ചിരിക്കുന്നത് മഹാകൂട്ടായ്മയെ കുറിച്ചാണ്, മാറ്റത്തിന്റെ മഹാതിരമാലകളെ കുറിച്ചാണ്, നിങ്ങളുടെ ഉള്ളിലെ യാഥാർഥ്യത്തിന്റെ അർത്ഥത്തെ  കുറിച്ചാണ് ഒപ്പം നിങ്ങൾക്കു പരമജ്ഞാനവുമായുള്ള ബന്ധം വീണ്ടെടുക്കേണ്ട ഉദ്യമത്തെ കുറിച്ചും  ആണ്. നിങ്ങളെ പരിരക്ഷിക്കേണ്ടതും, നയിക്കേണ്ടതും, മുന്നോട്ടുകൊണ്ടു പോയി ജീവിതത്തിൽ മഹത്തായ നേട്ടങ്ങളിലേക്കു നയിക്കേണ്ടതും ആയ   പരമജ്ഞാനം.

വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു തിരിച്ചുവരവാണ്. മാത്രമല്ല വ്യക്തികൾക്കാണ് മനുഷ്യവംശത്തിന്റെ ഭാവിയും വിധിയും നിർണയിക്കുന്നതിൽ നിർണായകമായ വ്യത്യാസങ്ങൾ  ചെലുത്താനാകുന്നതും.

എന്താണ് നിങ്ങളുടെ തീരുമാനങ്ങളെ അറിയിക്കുന്നത്-നിങ്ങളുടെ വിശ്വാസങ്ങളാണോ, ഭയമാണോ, അഹംഭാവമാണോ, ആഗ്രഹങ്ങളാണോ അതോ മുൻധാരണകളാണോ അതോ പരമജ്ഞാനത്തിനു നിങ്ങൾക്കു നല്കാൻ സാധിക്കുന്ന പ്രചോദനമാണോ- ഇവയെല്ലാം ഏതു സാഹചര്യത്തിന്റെയും അന്തിമഫലം നിർണയിക്കും.

ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു. നിങ്ങൾ വെളിപാടിലേക്കു വന്നു ഇത് കാണുക. നിങ്ങൾ ഇവിടെ വിഢിയാക്കപ്പെടരുത്, ഇതിനെ മാറി നിന്ന് വിധിക്കാം എന്ന് ധരിക്കരുത് കാരണം നിങ്ങൾക്കു അതിനു സാധിക്കില്ല എന്ന് മനസിലാക്കുക. അപ്രകാരം വിധിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ വിഢിത്തരത്തെയും സത്യസന്ധത ഇല്ലായ്മ്മയും ആണ് പ്രദർശിപ്പിക്കുന്നത്.

ഇത് വെളിപാടിന്റെ മഹത്തായ സമയമാണ്. ഇത് ഭാവിയിലേക്കുള്ള തയ്യാറടുപ്പിനു വേണ്ടിയുള്ള മഹത്തായ സമയമാണ്, ഇത് നിങ്ങളുടെ ജീവിതത്തിനു സമതുലനാവസ്‌ഥേയും ഐക്യവും നൽകുന്ന മഹത്തായ സമയമാണ്, ഒരു പുതിയ ലോകത്തു ജീവിക്കാനുള്ള തയാറെടുപ്പിന്റെ മഹത്തായ സമയമാണ്. വളരെ ആവശ്യകതയുടെ സമയം ഒപ്പം ദൈവം നൽകിയ ഈ പാദ സ്വീകരിക്കാൻ നിങ്ങൾക്കു കഴിയുകയാണെങ്കിൽ വലിയ വിടുതലിന്റെ സമയവും.