പ്രഖ്യാപനം

മാർഷൽ വിയാൻ സമ്മേഴ്സിന് 2006 ജൂലൈ മാസം ഏഴാം തീയതിയിൽ കൊളോറാഡോയിലെ ബോൾഡറിൽ വച്ച് വെളിപ്പെടുത്തിയത് പ്രകാരം

ദൈവത്തിന്റെ ഒരു പുതിയ സന്ദേശം ഇന്ന് ഈ ലോകത്തിൽ ഉണ്ട്. അത് എല്ലാ ജീവന്റെയും സ്രഷ്ടാവിൽ നിന്ന് വന്നതാണ്. ഈ ലോകത്തിന്റെ മേൽനോട്ടം വഹിക്കുന്ന മാലാഖ വൃന്ദം മുഖാതരം അത് മനുഷ്യഭാഷയിലേക്കും ചിന്താധാരയിലേക്കും വിവർത്തനം ചെയുന്നു.

പല നൂറ്റാണ്ടുകളായി സഹസ്രാബ്ദങ്ങളായും സ്രഷ്ടാവായ ദൈവം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശപരമ്പരകളുടെ തുടർച്ചയാണ് ഇത്.

ഇത് ഈ കാലത്തിനും ഇനി വരാനിരിക്കുന്ന കാലത്തിനും വേണ്ടിയുള്ള പുതിയ ഒരു സന്ദേശം ആണ്.

ഇതിനുമുൻപ് മനുഷ്യരാശിക്ക് നൽകിയ എല്ലാ സന്ദേശങ്ങളും ഇത് പൂർത്തീകരിക്കുന്നതിനോടൊപ്പം ഇതുവരെ മനുഷ്യരാശിക്ക് വെളിപ്പെടുത്താത്ത ചില കാര്യങ്ങളും ഇത് തുറന്നുകാട്ടുന്നു. കാരണം മനുഷ്യരാശി ഇന്ന് നേരിടാൻ പോകുന്നത് വളരെ അധികം ഗൗരവകരും അതേസമയം അപകടകരവും ആയ ഒരു കൂട്ടം വെല്ലുവിളികളാണ്, ഈ ലോകത്തിൽനിന്നും ഈ ലോകത്തിനു പുറമെ നിന്നും.

ദൈവത്തിൽ നിന്നുള്ള ഈ പുതിയ സന്ദേശം എല്ലാ രാജ്യങ്ങളിലും, മതപാരമ്പര്യങ്ങളിലും, ഗോത്രങ്ങളിലും, വിശ്വാസക്രമീകരണങ്ങളിലും ഉള്ള  മനുഷ്യകുടുംബത്തെ ജാഗരൂകരാക്കുവാനും, ബലപെടുത്തുവാനും, സജ്ജരാകുവാനും ആണ്.

വളരെ വലിയ ആവശ്യത്തിന്റെ സമയത്തും, ഒപ്പം വലിയ അന്തരഫലങ്ങളുടെ സമയത്തും ആണ് ഇത് വന്നിരിക്കുന്നത്. ഇതുവരെ തിരിച്ചറിയപ്പെടുകപോലും ചെയത കാര്യങ്ങൾക്കായി ആളുകളെ തയ്യാറാക്കുകയാണ് ഇത്.

വരാൻപോകുന്ന മാറ്റത്തിന്റെ മഹതിരമാലകളെക്കുറിച്ചും ഈ പ്രപഞ്ചത്തിലെ മനുഷ്യകുലത്തിന്റെ സ്ഥാനത്തെക്കുറിച്ചും പ്രത്യേകിച്ച് മറ്റു വംശങ്ങളും ആയുള്ള നിങ്ങളുടെ ബന്ധപെടലുകളെ സംബന്ധിച്ചും ആളുകളെ ജാഗരൂകരാക്കുന്ന പ്രവചനീകമായാ സന്ദേശമാണിത്.

എല്ലാ മനുഷ്യരിലും ഉള്ള മഹത്തായ ആത്മീയ സാന്നിധ്യത്തെ ഇത് വിളിച്ചോതുന്നു. മുഴുവൻ  മനുഷ്യകുലത്തിനുമായി  നല്കപ്പെട്ടിരിക്കുന്ന പരമജ്ഞാനം എന്ന മഹാഗുണം ഈ ഘട്ടത്തിൽ പരിപോഷിക്കപ്പെട്ടേടത്തും,

ബലപെടുത്തിട്ടേറ്റതും മുന്നോട്ടുകൊണ്ടുവരേണ്ടതും ആണ്. വ്യക്തികളുടെ മഹത്തായ ആത്മീയ ആവശ്യത്തോട് ഇത് സംസാരിക്കുന്നു. ഒപ്പം തന്നെ ലക്ഷ്യബോധത്തിന്റെയും ദിശാബോധത്തിന്റെയും ആവശ്യകതെയെക്കുറിച്ചും, ആളുകൾക്ക് പരസ്പരം സ്ഥാപിക്കാൻ സാധിക്കുന്ന മഹത്തായ ബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നു. അവരവരുടെ ജീവിതങ്ങളുടെ വല്യ ഉദ്ദേശ്യങ്ങളെ പ്രതിനിധാനം ചെയുന്ന ബന്ധങ്ങൾ.

ഈ ലോകത്തിന്റെ ആവശ്യങ്ങളെ കുറിച്ചും ഭാവിയുടെ ആവശ്യങ്ങളെ കുറിച്ചും ഇത് സംസാരിക്കുന്നു. ഇപ്രകാരം ചെയുന്നത് വഴി ഇത് പഠിക്കുവാനും, സ്വീകരിക്കുവാനും, മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുവാനും, ഇത് മറ്റുള്ളവർക്കു സംഭാവന ചെയ്യുവാനും അതോടൊപ്പം ഇത് നൽകുന്ന ജ്ഞാനം മറ്റുള്ള ആളുകളുടെ, കുടുംബങ്ങളുടെ, കൂട്ടായ്മകളുടെ, രാജ്യങ്ങളുടെ, ലോകം മുഴുവന്റെ തന്നെയും സേവനത്തിനായി നൽകുവാൻ സാധിക്കുന്നവർക്കായി ഉദ്ദേശവും, തിരിച്ചറിയപ്പെടലും, ഒരുമയും, സഹകരണവും, ജ്ഞാനവും, ശക്തിയും ഇതിനായി നൽകപ്പെടുന്നു.

ഈ അനുഗ്രഹം സ്വീകരിക്കുക. ദൈവത്തിന്റെ ഈ പുതിയ  സന്ദേശത്തെ കുറിച്ച് പഠിക്കുക. നിങ്ങളുടെ നിലവിലുള്ള പാരമ്പര്യത്തിലെ എല്ലാ സത്യവത്തായ കാര്യങ്ങളും ഇത് ഊട്ടി ഉറപ്പിക്കുന്നു എന്ന് മനസിലാക്കുക.

മാത്രമല്ല നിങ്ങളുടെ ഉള്ളിൽ നിങ്ങൾ വഹിക്കുന്ന ആഴത്തിലുള്ള ജ്ഞാനത്തോട് ഇത് സംസാരിക്കും. ഇത് നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കും, നിങ്ങളുടെ ചിന്തകൾക്കും, വിശ്വാസങ്ങൾക്കും, നിങ്ങളുടെ സംസ്കാരത്തിന്റെയും, രാജ്യത്തിന്റെയും, ചിന്തകൾക്കും, വിശ്വാസങ്ങൾക്കും അപ്പുറം.

ഈ സമ്മാനം സ്വീകരിക്കുക. ക്ഷമയോടെ ഇത് പഠിക്കുക. ‘പരമജ്ഞാനത്തിലേക്കുള്ള പടികൾ’ ചെയ്തുകൊണ്ട്, ‘മഹാകൂട്ടായ്മയിൽ നിന്നുള്ള ജ്ഞാനം പഠിച്ചുകൊണ്ട്’  അതോടൊപ്പം മനുഷ്യരാശിയെ ഒരുമിപ്പിക്കുവാനും, ബലപെടുത്തുവാനും, വരാൻ   പോകുന്ന കഷ്ടതയുടെ സമയത്തെ തിരിച്ചറിയുവാനും സാധിക്കുന്ന മനുഷ്യരാശിയുടെ ഏക ആത്മീയ ബലത്തെ തിരിച്ചറിയുക.

മനുഷ്യന്റെ സ്വാതന്ത്രയവും, സഹകരണവും, ഉത്തരവാദിത്തവും സംരക്ഷിക്കപെടുന്നതിനും ശക്തിപെടുന്നതിനും ഈ പുതിയ സന്ദേശം നൽകുന്ന വിളി സ്വീകരിക്കുക.

ഈ സന്ദേശം ഇല്ലാതെ മനുഷ്യവംശം നേരിടാൻ പോകുന്നത് ഗൗരവകരവും അപ്രതീക്ഷിതവും ആയ ക്ഷാമം ആണ്.

ഈ പ്രപഞ്ചത്തിലുള്ള മറ്റു ശക്തികളുടെ ഇടപെടൽ മൂലം  മനുഷ്യന്റെ സ്വാതന്ത്രയവും പരമാധികാരവും നഷ്ടപ്പെടാനുള്ള സാധ്യത ആണ് മനുഷ്യവംശം നേരിടുന്നത്.

ഈ സന്ദേശം ഇല്ലാതെ മനുഷ്യന്റെ ആത്മാവ് നിർജീവമായി നിലകൊള്ളും. ഒപ്പം ആളുകൾ മത്സരബുദ്ധിയുടെയും, കലാപത്തിന്റെയും, നിരാശയുടെയും, ജീവിതം നയിക്കും.

ജീവന്റെ ഈ മഹാകൂട്ടായ്മയിലേക്കു മനുഷ്യവംശം സ്വാതന്ത്രയവും പരമാധികാരവും ഉള്ള ഒരു വംശമായി കടന്നു വരിക എന്നുള്ളത് സ്രഷ്ടാവിന്റെ ഇച്ഛ ആകുന്നു. ശക്തമായ ഒരു വംശം, ഒത്തൊരുമയുടെ ഒരു വംശം, അതിന്റെതായ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ സാധിക്കുന്ന ഒരു വംശത്തിനൊപ്പം, ലോകത്തെ ശക്തിപ്പെടുത്തുന്ന മനുഷ്യകുലത്തെ നിര്ണായകവും, സജ്ജീവവും, ക്രിയാത്മകവും ആയി നിലനിർത്തുന്ന ആഴത്തിലുള്ള ശക്തിയും ഉദ്ദേശവും മാനിക്കാനും അതുവഴി പുതിയ പുരോഗതിക്കുള്ള അവസരം ഭാവിയിൽ ഒരുങ്ങുവാനും ഇടയാകണം.

പക്ഷെ പുരോഗതിക്കു അതിജീവനം ആവശ്യമാണ്. മുമ്പിലുള്ള കഷ്ടതകളുടെ  സമയത്തെ നിങ്ങൾ അതിജീവികണം. മാത്രമല്ല ഈ ലോകത്തിന്റെ നിയന്ത്രണവും അതിന്റെ വിധിയും നിർണയിക്കുന്ന പുറമെ നിന്നുള്ള മത്സരം നിങ്ങൾ അതിജീവിക്കേണ്ടതായുണ്ട്.

ദൈവം നൽകിയിരിക്കുന്ന ആരങ്ങളിലുള്ള പരമജ്ഞാനം കണ്ടെത്തുന്നതിനുള്ള വലിയ അവസരം ഓരോ വ്യക്തിയും തിരിച്ചറിയണം- അവരവരുടെ ജീവിത ഉദ്ദേശ്യങ്ങൾ ഉൾകൊള്ളുന്ന പരമജ്ഞാനം, അതിന്റെ അർത്ഥം, അത് നൽകുന്ന ദിശ, ഒപ്പം എല്ലാ അർത്ഥവത്തായ ബന്ധങ്ങളുടെയും മാനദണ്ഡം.

അതുകൊണ്ട് ദൈവത്തിൽ നിന്നുള്ള ഒരു പുതിയ സന്ദേശം വ്യക്തികൾക്കു വേണ്ടിയും അതോടൊപ്പം ഈ ലോകം മുഴുവനും വേണ്ടിയും ആണ്. ദൈവത്തിൽ നിന്നും ഒരു പുതിയ സന്ദേശം. ഇത് ഇപ്പോൾ ഈ നിമിഷം ആണ്.

ഇത് സ്വീകരിക്കാൻ സന്ദേശവാഹകന് ധാരാളം സമയം എടുത്തു കാരണം ഇത് വളരെ വലിയ ഒരു സന്ദേശമാണ്.

അതിനാൽ ഈ സന്ദേശവുമായി ലോകത്തിലേക്കു വന്നവനെ ബഹുമാനിക്കുക. അദ്ദ്ദേഹം ഒരു കുലീനനായ വ്യക്തി ആണ്. ഇത്രയും വലിയ ഒരു ദൗത്യം നിർവഹിക്കുവാനുള്ള ജ്ഞാനം അദ്ദ്ദേഹം നേടുകയും, ഇതിനായി അദ്ദ്ദേഹത്തെ ഈ ലോകത്തിലേക്ക് അയക്കുകയും ചെയ്തിരിക്കുന്നു.

അദ്ദ്ദേഹത്തെ സ്വീകരിക്കുക. അദ്ദ്ദേഹത്തെ മനസിലാക്കുക. അദ്ദ്ദേഹത്തെ ഉയർത്തേണ്ട. അദ്ദ്ദേഹം ഒരു ദൈവം അല്ല. ദൈവത്തിന്റെ സന്ദേശം ലോകത്തിലേക്ക് കൊണ്ടുവന്ന ഒരു സന്ദേശവാഹകനാണ്.

ഇപ്പോഴാണ് സമയം. ഇത് വലിയ അവസരം ആണ്. ലോകത്താകമാനം ഉള്ള ജനങ്ങളുടെ പ്രാർത്ഥനക്കു ഉള്ള ഉത്തരം ആണ് ഇത്. എല്ലാ വിശ്വാസപാരമ്പര്യങ്ങളിലും നിന്നുള്ള പ്രാർത്ഥനകൾ, എല്ലാ രാഷ്ട്രങ്ങളിൽ നിന്നും, സംസ്കാരങ്ങളിൽ നിന്നും, ജ്ഞാനത്തിനായുള്ള പ്രാർത്ഥന, ശക്തിക്കും, ഒരുമയ്ക്കും, സ്വാതന്ത്രയത്തിനും, വിടുതലിനും.

ഈ സന്ദേശം സ്വീകരിക്കുക. ഇത് വന്നിരിക്കുന്നു. ഇത് ഉചിതമായ സമയത്തു വന്നിരിക്കുന്നു.